ഫാഷൻ എക്‌സ്‌പോ 6 മുതൽ
Friday 02 January 2026 12:35 AM IST
കൊച്ചി: ഫാഷൻ പ്രദർശനമായ ഇന്ത്യൻ ഫാഷൻ ഫെയർ എക്‌സ്‌പോയുടെ നാലാം പതിപ്പ് 6, 7, 8 തീയതികളിൽ അങ്കമാലി അഡ്‌ലക്‌സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കും. ആറിന് രാവിലെ 10ന് വ്യവസായമന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. അവാർഡ് നിശ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. വസ്ത്ര വ്യാപാരികളെയും നിർമ്മാതാക്കളെയും നേരിട്ട് ബന്ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഐ.എഫ്.എഫ് എക്‌സ്‌പോ ഡയറക്ടർ സമീർ മൂപ്പൻ പറഞ്ഞു. കൊൽക്കത്ത, ജയ്‌പുർ, സൂറത്ത്, മുംബയ് തുടങ്ങിയ ഫാഷൻ ഹബ്ബുകളിലെ 200ലധികം ബ്രാൻഡുകൾ പങ്കെടുക്കും. ഫാഷൻ ഷോ, താരങ്ങൾ പങ്കെടുക്കുന്ന അവാർഡ് നൈറ്റ് എന്നിവയും സംഘടിപ്പിക്കും.