സാമ്പത്തിക സാക്ഷരതാ പദ്ധതി
Friday 02 January 2026 12:58 AM IST
കൊച്ചി: സ്‌കൂൾ വിദ്യാഭ്യാസത്തിൽ സാമ്പത്തിക സാക്ഷരതയ്ക്ക് ഊന്നൽ നൽകാൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഒഫ് ഇന്ത്യ (ഐ.സി.എ.ഐ) പദ്ധതി ആരംഭിച്ചു. ആറാം ക്ലാസ് മുതൽ ധനകാര്യ സാക്ഷരത, സംരംഭകമനോഭാവം എന്നിവ വളർത്തുകയാണ് ലക്ഷ്യം. ഐ.സി.എ.ഐയുടെ ഭാഗമായ കമ്മിറ്റി ഓൺ കരിയർ കൗൺസലിംഗാണ് (സി.സി.സി) പദ്ധതി നടപ്പാക്കുക. രാജ്യത്തെ 17 വിദ്യാഭ്യാസ ബോർഡുകൾ പങ്കെടുത്ത പരിപാടിയിലാണ് പദ്ധതി പ്രഖ്യാപിച്ചത്. വാണിജ്യം, വ്യാപാരം, ബാങ്കിംഗ്, പണം കൈകാര്യം ചെയ്യൽ, നികുതി സംവിധാനം, ധാർമ്മിക ബിസിനസ് രീതികൾ എന്നിവയെക്കുറിച്ചുള്ള അറിവ് വിദ്യാർത്ഥികളിൽ ആത്മവിശ്വാസവും ദിശാബോധവും വളർത്തുന്നതിന് സഹായകരമാകുമെന്ന് ഐ.സി.എ.ഐ പ്രസിഡന്റ് ചരഞ്‌ജോത് സിംഗ് നന്ദ പറഞ്ഞു.