' വർണപ്പുലരി ' കളറിംഗ് മത്സരം

Friday 02 January 2026 12:22 AM IST
പടം: ചേലക്കാട് എൽ.പി.സ്കൂളിൽ വിദ്യാർത്ഥികൾക്കായി നടന്ന വർണപ്പുലരി' കളറിംഗ് മത്സരം '

കല്ലാച്ചി: പുതുവർഷത്തെ വരവേറ്റ് ചേലക്കാട് എൽ. പി സ്കൂളിൽ അങ്കണവാടി, കെ.ജി. വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച കളറിംഗ് മത്സരം ' വർണപ്പുലരി ' വാർഡ് മെമ്പർ സവിത.കെ.ടി.കെ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ്‌ അനീഷ് കുമാർ. എൻ.പി അദ്ധ്യക്ഷത വഹിച്ചു. എച്ച്.എം ഫോറം കൺവീനർ ടി.കെ രാജീവൻ, പൂർവ വിദ്യാർത്ഥി പ്രൊഫ. രാജൻ, ആർ. നാരായണൻ, സുദീപ് മഞ്ഞിനോളി, നാണു കുനിയിൽ, ടി. പി.വിനോദൻ , തയ്യുള്ളതിൽ ആനന്ദൻ എന്നിവർ ഉപഹാരം നൽകി. യുവ ചിത്രകലാ പ്രതിഭ അമൽ രാംദാസിനെ ആദരിച്ചു. പ്രധാനാദ്ധ്യാപകൻ ഇ. പ്രകാശൻ സ്വാഗതവും എസ്. ആർ.ജി കൺവീനർ ടി.കെ.ഫൗസിയ നന്ദിയും പറഞ്ഞു.