ലഹരിക്കെതിരെ ജാഗ്രത ജ്യോതി
Friday 02 January 2026 12:34 AM IST
ബേപ്പൂർ: ലഹരി വിപത്തിനെതിരെ സമൂഹത്തെ ഉണർത്തുക എന്ന ലക്ഷ്യത്തോടെ കാലിക്കറ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് സപ്തദിന ക്യാമ്പിന്റെ ഭാഗമായി ലഹരിക്കെതിരെ നാടുണരട്ടെ എന്ന പേരിൽ ജാഗ്രത ജ്യോതി തെളിയിച്ചു. ലഹരി പദാർത്ഥങ്ങളല്ല, മറിച്ച് കലയും ജീവിതവുമാണ് യഥാർത്ഥ ലഹരിയെന്ന സന്ദേശമാണ് പരിപാടി മുന്നോട്ടുവച്ചത്. പ്രോഗ്രാം ഓഫീസർ ഫാത്തിമ ഷഫ്‌ന, ഷബ്‌ന ടി പി, അഫ്സൽ എം കെ, സിനി ആന്റണി, ഷമീന, സജാ യൂനുസ്, ഷഹല ഷെറിൻ എന്നിവർ പ്രസംഗിച്ചു. കൗൺസിലർമാരായ രാജീവ് കെ, ഷിനു പിണ്ണാണത്ത് എന്നിവർ ജാഗ്രത ജ്യോതി തെളിയിച്ചു. പി.ടി. എ പ്രസിഡന്റ് മനോജ്, വൈസ് പി.ടി.എ പ്രസിഡന്റ് അബ്ദുൽ സലീം എന്നിവർ പങ്കെടുത്തു.