കൊക്കിന് ശുശ്രൂഷ നൽകി
Friday 02 January 2026 12:13 AM IST
തിരൂർ : പൊലീസ് സ്റ്റേഷനിൽ ന്യൂ ഇയർ ദിവസം രാത്രിയിൽ അതിഥിയായി കൊക്ക്. അവശനിലയിൽ നടക്കുവാൻ പ്രയാസപ്പെടുന്ന കൊക്കിനെ സ്റ്റേഷന് മുന്നിൽവച്ചാണ് പൊലീസുകാർ കണ്ടത്. പരിസരത്ത് നായകൾ ഉള്ളതിനാൽ കൊക്കിനെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. ശേഷം ടി.ഡി.ആർ.എഫ് വൊളന്റിയർമാരുടെ സഹായത്തോടെ ആവശ്യമായ പ്രഥമ ശുശ്രൂഷകൾ നൽകിയ ശേഷമാണ് വിട്ടയച്ചത്. എസ്.ഐ നസീർ തിരൂർക്കാട്, പൊലീസ് ഉദ്യോഗസ്ഥരായ അനീഷ് , രതീഷ്, മനോജ്, ടി.ഡി.ആർ.എഫ് തിരൂർ മേഖല കോഓർഡിനേറ്റർ എം.ഷെഫീഖ് എന്നിവരും ചേർന്നാണ് കൊക്കിനെ രക്ഷപ്പെടുത്തിയത്.