മെഡിസെപ്  പെൻഷൻകാരുടെ ജീവൻ വച്ചുള്ള ചൂഷണം അവസാനിപ്പിക്കുക: കെ. എസ്.എസ്.പി.എ

Friday 02 January 2026 12:19 AM IST
മെഡിസെപിലെ സർക്കാർ അനാസ്ഥക്കും ചൂഷണത്തിനുമെതിരെ കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ ട്രഷറിക്ക് മുന്നിൽഡ നടത്തിയ വിശദീകരണ യോഗം ജില്ലാ പ്രസിഡന്റ് കെ. എ. സുന്ദരൻ ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം: മെഡിസെപിലെ സർക്കാർ അനാസ്ഥയ്ക്കും ചൂഷണത്തിനുമെതിരെ കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലയിലെ ട്രഷറികൾക്ക് മുൻപിൽ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടത്തി. ജില്ലാ ട്രഷറിക്ക് മുൻപിൽ ജില്ലാ പ്രസിഡന്റ് കെ. എ. സുന്ദരൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് മമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സി. സുകുമാരൻ, മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. എം.സി.കെ. വീരാൻ, ജില്ലാ ജോയിന്റ് സെക്രട്ടറി കെ. നന്ദനൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ. പി. ശ്രീധരൻ, ജില്ലാ കമ്മിറ്റി അംഗം എം. ജയപ്രകാശ്, നിയോജക മണ്ഡലം സെക്രട്ടറി ഒ.പി.കെ. അബ്ദുൽ ഗഫൂർ, നിയോജക മണ്ഡലം ട്രഷറർ അബൂബക്കർ എന്നിവർ സംസാരിച്ചു. പ്രകടനത്തിനു മോഹനൻ പടിഞ്ഞാറ്റുമുറി, അയ്യപ്പൻ, എം.സലാം, നാരായണൻ, എം. കെ. മോഹനൻ, ടി. ഹൈദ്രസ്, രാജേന്ദ്രൻ, മൂസ്സാൻ, ബാബു എന്നിവർ നേതൃത്വം നൽകി.