പൊലീസിന് 172 ജീപ്പുകൾ കൂടി

Friday 02 January 2026 12:08 AM IST

തിരുവനന്തപുരം:പൊലീസിനായി വാങ്ങിയ 172 ജീപ്പുകൾ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്തു.15വർഷമായ വാഹനങ്ങൾ ഘട്ടംഘട്ടമായി മാറ്റുന്നതിന്റെ ഭാഗമായാണിത്.എസ്.എ.പി ഗ്രൗണ്ടിലായിരുന്നു ചടങ്ങ്. വിവിധ പൊലീസ് സ്റ്റേഷനുകൾ,കൺട്രോൾ റൂമുകൾ,സ്പെഷ്യൽ യൂണിറ്റുകൾ,ഡിവൈ.എസ്.പി ഓഫീസുകൾ,ബറ്റാലിയനുകൾ എന്നിവിടങ്ങളിലേക്കാണ് പുതിയ ജീപ്പുകൾ നൽകുന്നത്.ചടങ്ങിൽ പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ,പൊലീസ് ആസ്ഥാനത്തെ ഐ.ജി ആർ.നിശാന്തിനി,ഉന്നതഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.