സ്വർണ വില നിർണയ ആ​രോ​പ​ണം അ​വാ​സ്ത​വ​മെ​ന്ന് ​ ബി.​ ​ഗോ​വി​ന്ദൻ

Friday 02 January 2026 12:20 AM IST

കൊച്ചി: സംസ്ഥാനത്ത് ഡിസംബർ 27ന് സ്വർണ വില നിശ്ചയിച്ചതുമായി ബന്ധപ്പെട്ട ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണെന്ന് ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ, രാജ്യമൊട്ടാകെ ഒരു വിലയെന്ന നിർദേശം ഇതുവരെ പ്രാദേശിക വിപണികളിൽ നടപ്പാക്കിയിട്ടില്ല. ചെറുകിട വ്യാപാരികൾ ഏറെയും സ്റ്റോക്ക് പുനഃപരിശോധിക്കുന്നതിന് പ്രാദേശിക വിപണിയിലെ വിലയും മുംബയ് നിരക്കുമാണ് ആശ്രയിക്കുന്നത്. കൂടാതെ ഡിസംബർ 27 ശനിയാഴ്ച വൈകുന്നേരം 5.00 മണിക്ക് ശേഷം പ്രാദേശിക വിപണികളിൽ വിലയിൽ വലിയ മാറ്റങ്ങളുണ്ടായി, ഈ സാഹചര്യത്തിലാണ് വിലയിൽ മാറ്റം വരുത്തിയതെന്നും അസോസിയേഷൻ വ്യക്തമാക്കി.

ഉപഭോക്താക്കളെ വഞ്ചിച്ചെന്ന തരത്തിലുള്ള ആരോപണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും വില നിർണയം പൂർണമായും വിപണി സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയാണെന്നും ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ ചെയർമാൻ ഡോ.ബി.ഗോവിന്ദൻ പറഞ്ഞു.