വാണിജ്യ എൽ.പി.ജി സിലിണ്ടറിന് 111 രൂപ ഉയർത്തി
Friday 02 January 2026 12:21 AM IST
കൊച്ചി: വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക(എൽ.പി.ജി) സിലിണ്ടറിന്റെ വില ഇന്നലെ മുതൽ പൊതുമേഖല എണ്ണ കമ്പനികൾ 111 രൂപ വർദ്ധിപ്പിച്ചു. ഹോട്ടലുകൾ, റെസ‌്‌റ്ററന്റുകൾ, കാറ്ററിംഗ് സ്ഥാപനങ്ങൾ എന്നിവരുടെ പ്രവർത്തന ചെലവ് കൂടാൻ നടപടി കാരണമാകും. 19 കിലോഗ്രാം സിലിണ്ടറുകളുടെ വില കേരളത്തിൽ 1,700 രൂപയായി ഉയരും. രാജ്യാന്തര വിപണിയിലെ ചലനങ്ങൾ കണക്കിലെടുത്താണ് കമ്പനികൾ വില വർദ്ധിപ്പിച്ചത്. അതേസമയം ഗാർഹിക ഉപഭോക്താക്കളുടെ പാചക വാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. ഇതോടൊപ്പം വിമാന ഇന്ധനത്തിന്റെ വില ഏഴ് ശതമാനം കുറച്ചു. ഡെൽഹിയിൽ വിമാന ഇന്ധന വില കിലോ ലിറ്ററിന് 7,353.75 രൂപ കുറഞ്ഞ് 92,323.02 രൂപയായി.