പഠനച്ചെലവിന് ചെക്ക് കൈമാറി യു.കെ.എ.സി
Friday 02 January 2026 12:23 AM IST
ന്യൂഡൽഹി: ഡൽഹിയിൽ താമസിക്കുന്ന ഉത്തരാഖണ്ഡ് പ്രവാസികൾ സ്വന്തം നാടിന്റെ ഉന്നമനത്തിനായി രൂപീകരിച്ച ഉത്തരാഖണ്ഡ് അഡ്വർടൈസിംഗ് ക്ലബ് (യു.കെ.എ.സി) പൗരി ഗർവാൾ ജില്ലയിലെ ഘുർദോഡി ഗ്രാമത്തിലുള്ള സരസ്വതി ശിശു മന്ദിർ സ്‌കൂളിലെ 12 വിദ്യാർത്ഥികളുടെ ഒരു വർഷത്തെ പഠനച്ചെലവിനായി 82,800 രൂപയുടെ ചെക്ക് കൈമാറി. യു.കെ.എ.സി മുതിർന്ന അംഗവും ഡിഷ് ടിവി ചെയർമാനും ഹോൾ ടൈം ഡയറക്ടറും സി.ഇ.ഒയുമായ മനോജ് ദോഭാൽ തുക കൈമാറി.