കേരള സർവകലാശാല
Friday 02 January 2026 12:25 AM IST
പരീക്ഷാ ടൈംടേബിൾ മൂന്നാം സെമസ്റ്റർ ബി.എ/ബി.എസ്‍.സി/ബി.കോം ന്യൂജെനറേഷൻ ഡബിൾ മെയിൻ ജനുവരി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
19 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എൽഎൽ.എം ടീച്ചിംഗ് പ്രാക്ടീസ് പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എ/ ബി.എസ്‍.സി/ബി.കോം ഡിസംബർ 2025 പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
കഴിഞ്ഞ മേയിൽ നടത്തിയ നാലാം സെമസ്റ്റർ ബിടെക് (2020 സ്കീം), ജൂണിൽ നടത്തിയ ആറാം സെമസ്റ്റർ ബിടെക് (2020 സ്കീം), മാർച്ചിൽ നടത്തിയ എട്ടാം സെമസ്റ്റർ ബിടെക് (2008 സ്കീം), ഫെബ്രുവരിയിൽ നടത്തിയ എട്ടാം സെമസ്റ്റർ ബി.ടെക് പാർട്ട് ടൈം റീസ്ട്രക്ചേർഡ് (2008 സ്കീം) എന്നീ പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 7നകം റീവാല്യുവേഷൻ സെക്ഷനിലെത്തണം.