ജോബ് ഡ്രൈവ്
പാലക്കാട്: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് / എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനായി സംഘടിപ്പിക്കുന്ന ജോബ് ഡ്രൈവ് മൂന്നിന് നടക്കും. രാവിലെ 10ന് പാലക്കാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോട് അനുബന്ധിച്ച പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിലാണ് ജോബ് ഡ്രൈവ് നടക്കുക. താൽപര്യമുള്ള പത്താം ക്ലാസ്, പ്ലസ്ടു, ഡിഗ്രി, പി ജി യോഗ്യത ഉള്ള എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് മേളയുടെ ഭാഗമാവാം. ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസ് 300 രൂപ.ഫോൺ: 0491 2505435, 2505204