സെമിനാർ നടത്തി
Friday 02 January 2026 12:59 AM IST
എലപ്പുള്ളി: സഹകരണ സംഘങ്ങളുടെ അന്തർദേശീയ വർഷാചരണത്തിന്റെ ഭാഗമായി എലപ്പുള്ളി റൂറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി സഹകരണ സെമിനാർ നടത്തി. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന സെമിനാർ നബാർഡ് പാലക്കാട് മാനേജർ കവിത റാം ഉദ്ഘാടനം ചെയ്തു. റൂറൽ സൊസൈറ്റി പ്രസിഡന്റ് എസ്.സുനിൽകുമാർ അദ്ധ്യക്ഷനായി. സഹ.സംഘം ഡയറക്ടർമാരായ ജ്യോതി നാരായണൻ, ശരവണകുമാർ എം.ഹരിദാസ്, എച്ച്.ഫാത്തിഷലി, വികാസ് സംസാരിച്ചു. ബിന്ദുസുരേഷ്, റുമാന നവാബ് ജ്ഞാൻ എന്നിവർ ക്ലാസെടുത്തു. ദേശീയ വനിത ജൂനിയർ ഖൊ ഖൊ മത്സരത്തിൽ വിജയിച്ച എലപ്പുള്ളി ശ്രീനാരായണ പബ്ലിക് സ്‌കൂളിലെ താരങ്ങളെയും പരിശീലകരെയും അനുമോദിച്ചു.