ഫെബ്രു. ഒന്നുമുതൽ പുകവലിക്ക് വലിയവില
Friday 02 January 2026 12:11 AM IST
കൊച്ചി: പുതിയ തീരുവ പ്രാബല്യത്തിലാകുന്നതോടെ സിഗരറ്റ്, പാൻമസാല, ബീഡി തുടങ്ങിയ പുകയില ഉത്പന്നങ്ങളുടെ വില ഫെബ്രുവരി ഒന്നുമുതൽ വർദ്ധിക്കും. ബീഡി ഒഴികെ മറ്റുള്ളവയ്ക്ക് 40% ജി.എസ്.ടിക്കു പുറമെ അഡിഷണൽ എക്‌സൈസ് തീരുവ കൂടി ചുമത്തിയതോടെയാണിത്. ബീഡിക്ക് 18 ശതമാനമാണ് ജി.എസ്.ടി. പാൻമസാലയ്ക്ക് ആരോഗ്യ, ദേശീയ സുരക്ഷാ സെസും ഈടാക്കും. ഡിസംബറിൽ പാർലമെന്റ് പാസാക്കിയ നിയമത്തെ അടിസ്ഥാനമാക്കി കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറക്കി.
സിഗരറ്റിന്റെ വലിപ്പമനുസരിച്ച് 1,000 സ്‌റ്റിക്കുകൾക്ക് 2,050 മുതൽ 8,500 രൂപവരെയാണ് അധിക തീരുവ ഈടാക്കുക. ഇതുമൂലം പത്തെണ്ണം അടങ്ങിയ 100 രൂപയുടെ സിഗരറ്ര് പായ്ക്കറ്റിന് (റെഗുലർ) 15മുതൽ 25 രൂപവരെ കൂടും. അധിക തീരുവ നിലവിൽ വരുന്നതോടെ പുകയില ഉത്പന്നങ്ങൾക്ക് ചുമത്തിയിരുന്ന ജി.എസ്.ടി കോമ്പൻസേഷൻ സെസ് ഇല്ലാതാകും.