ഫെബ്രുവരിയിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ യു.ഡി.എഫ്

Friday 02 January 2026 12:00 AM IST

തിരുവനന്തപുരം: തദ്ദേശ വിജയം നൽകിയ ഊർജ്ജത്തിൽ നിയമസഭാതിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ സജീവമാക്കി കോൺഗ്രസ്. സ്ഥാനാർത്ഥികളെ ഫെബ്രുവരിയിൽ പ്രഖ്യാപിക്കാനാണ് നീക്കം. ഘടകകക്ഷികളും തങ്ങളുടെ സ്ഥാനാർത്ഥികളെ ഇതേസമയം പ്രഖ്യാപിക്കും. കഴിഞ്ഞ തവണ നേടിയ 41ൽ നിന്ന് നൂറ് സീറ്റുകളിലേക്കുള്ള കുതിപ്പാണ് മുന്നണി ലക്ഷ്യം.

വിജയസാധ്യതയുള്ള സ്ഥാനാർത്ഥികളെ മാത്രം കോൺഗ്രസ് പരിഗണിക്കും. നാലിനും അഞ്ചിനുമായി വയനാട് നടക്കുന്ന 'മിഷൻ 2026' യോഗത്തിൽ തിരഞ്ഞെടുപ്പ് ചുമതലകൾ വീതിച്ചു നൽകും. മാർച്ച് ആദ്യം തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുമെന്ന പ്രതീക്ഷയിലാണ് ഒരുക്കങ്ങൾ. വാർഡ്, ബൂത്ത്, മണ്ഡലം തലത്തിൽ വിജയസാധ്യത പരിശോധിക്കും. കഴിഞ്ഞ തവണ 93 ഇടത്ത് മത്സരിച്ച കോൺഗ്രസിന് 21 സീറ്റു മാത്രമേ നേടാനായുള്ളൂ. ഇപ്പോൾ ഭരണ വിരുദ്ധവികാരം ശക്തമാണെന്നും വൻ ഭൂരിപക്ഷത്തിൽ ഭരണം പിടിക്കാമെന്നുമാണ് കെ.പി.സി.സിയുടെ കണക്കുകൂട്ടൽ.

യുവനിരയ്ക്ക് പ്രാമുഖ്യം

സ്ഥാനാർത്ഥിത്വത്തിൽ യുവാക്കൾക്കും വനിതകൾക്കും പ്രാധാന്യം നൽകും. സംസ്ഥാനത്തെ മൂന്ന് സോണായി തിരിച്ച് നേതാക്കൾക്ക് ചുമതല നൽകും. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ദക്ഷിണ, മദ്ധ്യ, ഉത്തര മേഖലകകളുടെ ചുമതല കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമാർക്കായിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന യു.ഡി.എഫ് പര്യടനം ഫെബ്രുവരി ഒന്നിന് കാസർകോട് നിന്നാണ് ആരംഭിക്കുന്നത്. ഫെബ്രുവരി 28ന് തിരുവനന്തപുരത്താണ് സമാപനം. സമാപന പരിപാടിയിൽ സ്ഥാനാർത്ഥികളെ അണിനിരത്തും.

ജോ​സ​ഫ് ​ഗ്രൂ​പ്പി​ന്റെ​ ​സീ​റ്റു​ക​ളിൽ ക​ണ്ണു​വ​ച്ച് ​കോ​ൺ​ഗ്ര​സ് #​പ​ത്തും​ ​വേ​ണ​മെ​ന്ന് ​ജോ​സ​ഫ് ​ഗ്രൂ​പ്പ്

വി.​ജ​യ​കു​മാർ

കോ​ട്ട​യം​:​ ​കേ​ര​ളാ​ ​കോ​ൺ​ഗ്ര​സ് ​ജോ​സ​ഫ് ​ഗ്രൂ​പ്പ് ​മ​ത്സ​രി​ച്ച​ ​നി​യ​മ​സ​ഭാ​ ​സീ​റ്റു​ക​ളി​ൽ​ ​ചി​ല​തു​ ​പി​ടി​ച്ചെ​ടു​ക്കാ​ൻ​ ​കോ​ൺ​ഗ്ര​സ് ​നീ​ക്കം.​ ​ക​ഴി​ഞ്ഞ​ത​വ​ണ​ ​പ​ത്തു​ ​സീ​റ്റ് ​ന​ൽ​കി​യെ​ങ്കി​ലും​ ​തൊ​ടു​പു​ഴ,​ ​ക​ടു​ത്തു​രു​ത്തി​ ​സീ​റ്റു​ക​ളി​ൽ​ ​മാ​ത്ര​മാ​യി​രു​ന്നു​ ​ജ​യം​ .​ ​ഒ​റ്റ​ക്കു​ ​നി​ന്നാ​ൽ​ ​ജ​യ​സാ​ദ്ധ്യ​ത​ ​കു​റ​വെ​ന്ന് ​ത​ദ്ദേ​ശ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ബോ​ധ്യ​പ്പെ​ട്ട​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​പ​ത്ത് ​സീ​റ്റ് ​ന​ൽ​കേ​ണ്ട​തി​ല്ലെ​ന്നാ​ണ് ​കോ​ൺ​ഗ്ര​സ് ​നി​ല​പാ​ട്. കോ​ട്ട​യ​ത്ത് ​ന​ൽ​കി​യ​ ​ഏ​റ്റു​മാ​നൂ​ർ,​ ​ച​ങ്ങ​നാ​ശേ​രി​ ​സീ​റ്റു​ക​ളി​ലൊ​ന്നു​ ​മ​ട​ക്കി​വാ​ങ്ങി​ ​കാ​ഞ്ഞി​ര​പ്പ​ള്ളി​യോ​ ​പൂ​ഞ്ഞാ​റോ​ ​വെ​ച്ചു​മാ​റാ​മെ​ന്ന​ ​അ​ഭി​പ്രാ​യം​ ​കോ​ൺ​ഗ്ര​സി​ൽ​ ​ശ​ക്ത​മാ​യി​ട്ടു​ണ്ട്.​ ​മ​റ്റു​ ​ജി​ല്ല​ക​ളി​ലും​ ​ഇ​തേ​ ​രീ​തി​യി​ൽ​ ​സീ​റ്റ് ​കു​റ​ക്കാ​നാ​ണ് ​നീ​ക്കം. യു.​ഡി.​എ​ഫ് ​ത​രം​ഗം​ ​ത​ദ്ദേ​ശ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ഉ​ണ്ടാ​യി​ട്ടും​ ​സ്വാ​ധീ​ന​മു​ണ്ടെ​ന്ന് ​അ​വ​കാ​ശ​പ്പെ​ട്ട​ ​ജി​ല്ലാ,​​​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്ത് ​ഡി​വി​ഷ​നു​ക​ളി​ൽ​ ​ജ​യി​ക്കാ​ൻ​ ​ജോ​സ​ഫ് ​വി​ഭാ​ഗ​ത്തി​നു​ ​ക​ഴി​ഞ്ഞി​ല്ല.​ ​കോ​ൺ​ഗ്ര​സ് ​വോ​ട്ടു​ക​ൾ​ ​പൂ​ർ​ണ​മാ​യി​ ​ല​ഭി​ക്കാ​ത്ത​ത് ​തോ​ൽ​വി​ക്കു​ ​കാ​ര​ണ​മാ​യെ​ന്നാ​ണ് ​ജോ​സ​ഫ് ​ഗ്രൂ​പ്പ് ​പ​റ​യു​ന്ന​ത്.

സ​ർ​ക്കാ​രി​ന്റെ​ ​ന​വ​കേ​ര​ള​ ​സ​ർ​വേ​ ​തു​ട​ങ്ങി

തി​രു​വ​ന​ന്ത​പു​രം​:​ ​വി​ക​സ​ന​ ​പ​ദ്ധ​തി​ക​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​വി​വ​ര​ശേ​ഖ​ര​ണ​ത്തി​നു​ള്ള​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന്റെ​ ​ന​വ​കേ​ര​ള​ ​സ​ർ​വേ​ ​തു​ട​ങ്ങി.​ ​സി​റ്റി​സ​ൺ​സ് ​റെ​സ്‌​പോ​ൺ​സ് ​പ്രോ​ഗ്രാ​മെ​ന്ന​ ​സ​ർ​വേ​യു​ടെ​ ​ഭാ​ഗ​മാ​യി​ ​സ​ന്ന​ദ്ധ​ ​പ്ര​വ​ർ​ത്ത​ക​രാ​ണ് ​വീ​ടു​ക​ളി​ലെ​ത്തു​ന്ന​ത്.​ ​ഒ​രു​ ​വാ​ർ​ഡി​ൽ​ ​ര​ണ്ട് ​സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രെ​ന്ന​ ​നി​ല​യി​ൽ​ 85,000​ ​സ​ന്ന​ദ്ധ​ ​പ്ര​വ​ർ​ത്ത​ക​രെ​യാ​ണ് ​നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്.​ ​സ​ർ​വേ​ക്കാ​യി​ ​ര​ണ്ടു​കോ​ടി​ ​രൂ​പ​ ​അ​നു​വ​ദി​ച്ചി​രു​ന്നു. ര​ണ്ടു​മാ​സ​ത്തി​നു​ള്ളി​ൽ​ ​സ​ർ​വേ​ ​പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ​തീ​രു​മാ​നം.​ ​നി​യ​മ​സ​ഭ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ല​ക്ഷ്യ​മി​ട്ട് ​സ​ർ​ക്കാ​ർ​ ​നേ​ട്ട​ങ്ങ​ൾ​ ​ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​നാ​ണ് ​സ​ർ​വേ​യെ​ന്നാ​ണ് ​പ്ര​തി​പ​ക്ഷ​ ​ആ​രോ​പ​ണം.