സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാമിന് തുടക്കം
മലപ്പുറം: സംസ്ഥാനത്തിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നതിനും ഭാവി വികസന പദ്ധതികൾക്ക് ജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ആരായുന്നതിനുമായുള്ള സർക്കാരിന്റെ വികസന ക്ഷേമ പഠനപരിപാടി നവകേരളം സിറ്റിസൺ റെസ്പോൺസ് പദ്ധതിയ്ക്ക് മലപ്പുറം ജില്ലയിൽ തുടക്കമായി. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാകളക്ടർ വി.ആർ. വിനോദ് ഭിന്നശേഷി കലാകാരനായ ജസ്ഫർ കോട്ടക്കുന്നിന്റെ വീട്ടിൽ നിർവഹിച്ചു.വിവിധ നിയമസഭാ മണ്ഡലങ്ങളിലും വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരുടെ ഭവനങ്ങളിൽ നിന്നാണ് പരിപാടിയ്ക്ക് തുടക്കം കുറിച്ചത്.
ഫെബ്രുവരി 28 വരെ വിവരശേഖരണം
- സർക്കാർ നിയോഗിച്ച സന്നദ്ധപ്രവർത്തകർ ഫെബ്രുവരി 28 വരെ വീടുകൾ സന്ദർശിച്ച് വിവരശേഖരണം നടത്തും.
- ഇത്തരത്തിൽ ജനങ്ങളിൽ നിന്ന് ലഭിക്കുന്ന നിർദ്ദേശങ്ങൾ പ്രത്യേകമായി രൂപകൽപന ചെയ്ത മൊബൈൽ ആപ്ലിക്കേഷനിലൂടെ ക്രോഡീകരിച്ചാണ് സർക്കാരിലേക്കെത്തിക്കുന്നത്.
- ജില്ലാകളക്ടർ ചെയർമാനായും ജില്ലാ ഇൻഫർമേഷൻ ഓഫീസർ കൺവീനറുമായുള്ള ജില്ലാതല നിർവാഹക സമിതിയാണ് മേൽനോട്ടം വഹിക്കുന്നത്.
- മണ്ഡലതല സമിതിയും പഞ്ചായത്തുതല സമിതിയും പ്രവർത്തനം ഏകോപിപ്പിക്കും.