മെഡിസെപ്പ് പ്രീമിയം വർദ്ധന പിൻവലിക്കണം
Friday 02 January 2026 1:55 AM IST
കരുനാഗപ്പള്ളി: മെഡിസെപ്പ് പ്രീമിയം വർദ്ധവിനെതിരെ കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ കരുനാഗപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി സബ് ട്രഷറിക്ക് മുന്നിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണ ഭാഗമായി ട്രഷറിക്ക് സമീപം പതാക ഉയത്തി. തുടർന്ന് നടന്ന യോഗം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ.എ. റഷീദ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ഇടവരമ്പിൽ ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഡി. ചിദംബരൻ, എ. നസിം ബീവി, കെ. ഷാജഹാൻ, ജില്ലാ വൈസ് പ്രസിഡന്റ് മാരിയത്ത് ബിവി, ജില്ലാ ജോയിന്റ് സെക്രട്ടറി ആർ. രാജശേഖരൻപിള്ള, സംസ്ഥാന കൗൺസിൽ അംഗം പ്രൊഫ. രവീന്ദ്രൻനായർ എന്നിവർ സംസാരിച്ചു. നിയോജകമണ്ഡലം സെക്രട്ടറി അരവിന്ദ് ഘോഷ് സ്വാഗതവും ട്രഷറർ ആർ.രാധാകൃഷ്ണപിള്ള നന്ദിയും പറഞ്ഞു.