സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു

Friday 02 January 2026 2:56 AM IST
നാഷണൽ സർവ്വീസ് സ്കീമിന്റെ സ്പതദിന ക്യാമ്പിന്റെ സമാപനോദ്ഘാടനം സുജിത്ത് വിജയൻ പിള്ള എം.എൽ.എ നി​ർവഹി​ക്കുന്നു

ചവറ: പന്മന മനയിൽ എസ്.ബി.വി.എസ്.ജി.എച്ച്.എസ്.എസി​ലെ സപ്തദിന ക്യാമ്പ് സമാപിച്ചു. ഡിജിറ്റൽ കുട്ടുകാർ, കരുതൽ കവചം, വിത്തും കൈക്കോട്ടും, സ്നേഹാങ്കണം, മണ്ണും മനുഷ്യനും, ഗ്രാമപദം, വേരുകൾ തുടങ്ങിയ ആശയങ്ങളിൽ ഊന്നിയ സാമൂഹിക പ്രവർത്തനങ്ങളും കുട്ടികളുടെ വ്യക്തിത്വ വികാസത്തിനായി ക്ലാസുകളും നടന്നു. സമാപന സമ്മേളനം ഡോ.സുജിത് വിജയൻ പിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ആഷിം അലിയാർ, മുൻ ജില്ലാ പഞ്ചായത്തംഗം അഡ്വ. സി.പി. സുധീഷ് കുമാർ, ഗ്രാമ പഞ്ചായത്തംഗങ്ങളായ താജ് പോരൂക്കര, സുജാ ഷിബു, പി.ടി.എ വൈസ് പ്രസിഡന്റ് പന്മന മഞ്ജേഷ്, ചിറ്റുർ പ്രധമാദ്ധ്യാപകൻ അനീസ് മുഹമ്മദ്, കലാമണ്ഡലം പ്രശാന്ത്, ആർ. മഞ്ജു, കന്നയിൽ നിസാർ, അബ്ദുൽ സലിം, എം. അജി, ആർ. സിദ്ധി​ഖ്, വി​. പ്രസാദ് എന്നി​വർ സംസാരി​ച്ചു. പ്രിൻസിപ്പൽ ജെ.ടി​. ബിന്ദു, സ്വാഗതവും പ്രോഗ്രാം ഓഫീസർ എസ്. വിനീത നന്ദിയും പറഞ്ഞു.