ലൈബ്രറി കൗൺസിൽ ബാലോത്സവം

Friday 02 January 2026 2:57 AM IST

കൊല്ലം: ലൈബ്രറി കൗൺസിൽ ഈസ്റ്റ് മേഖല സമിതിയുടെ ബാലോത്സവം നാളെ നടക്കും. കടപ്പാക്കട ഭാവനനഗർ നവോദയ ഗ്രന്ഥശാല ഹാളിൽ ഉച്ചയ്ക്ക് 2ന് ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് പി. ഉഷാകുമാരി ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6ന് സമാപന സമ്മേളനം സെക്രട്ടറി കെ.പി. സജിനാഥ് ഉദ്ഘാടനം ചെയ്യും. കാവ്യാലാപനം, ചലച്ചിത്ര ഗാനാലാപനം, മോണോ ആക്ട്, ആസ്വാദന കുറിപ്പ്, പ്രസംഗം, ചിത്രീകരണം, കാർട്ടൂൺ രചന, കവിതാ രചന, ഉപന്യാസം, കഥാരചന എന്നീ മത്സരങ്ങളാണ് നടക്കുന്നത്. വിജയികൾക്ക് സ്റ്റാർസിംഗർ ഫെയിം പ്രണവ് പ്രശാന്ത് സമ്മാനങ്ങൾ വിതരണം ചെയ്യും.