നേത്രചികിത്സ ക്യാമ്പും പുസ്തക ചർച്ചയും
Friday 02 January 2026 2:57 AM IST
ഓച്ചിറ: ഗ്ലോബൽ റിഥം ഓടനാട് സാംസ്‌കാരിക കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സൗജന്യ നേത്ര ചികിത്സാ ക്യാമ്പും, ക.ഖ.ഗ കരുനാഗപ്പള്ളി സാഹിത്യോത്സവത്തിന്റെ ഭാഗമായി ശാസ്ത്ര സാഹിത്യ പുസ്തകചർച്ചയും സംഘടിപ്പിക്കുന്നു. നാളെ രാവിലെ 10 മുതൽ ഒന്നു വരെ ക്യാമ്പും, വൈകിട്ട് 4 മുതൽ 6 വരെ സാഹിത്യ പരിപാടിയും നടക്കും. തുടർന്ന് 6 മുതൽ 8 വരെ യോഗ ധ്യാനാധിഷ്ഠിത ആരോഗ്യ ശില്പശാലയും ആലുംപീടിക തലക്കിളിത്തറയിൽ കെ.പി. അപ്പൻ നഗറിൽ നടക്കും. പരിപാടിയിൽ വിവിധ വിജ്ഞാന ശാഖകളിലെ പ്രശസ്തർ നേതൃത്വം നൽകുമെന്ന് അഡ്വ. എം.സി. പ്രിൻസ്, ഡോ. പി. പത്മകുമാർ, ജസീന റഹീം, എച്ച്. നഹാസ് എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8891046230