എസ്.പി.സി ക്രിസ്‌മസ് ക്യാമ്പ്
Friday 02 January 2026 1:59 AM IST
പരവൂർ എസ്.എൻ.വി ഗേൾസ് ഹൈസ്കൂളിൽ ത്രിദിന ക്രിസ്മസ് ക്യാമ്പിന് പരവൂർ എസ്.ഐ അഭിജിത്ത് പതാക ഉയർത്തി. പരവൂർ നഗരസഭ ചെയർമാൻ ജെ. ജയലാൽ ഉണ്ണിത്താൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എസ് പി.സി ഗാഡിയൻ പ്രസിഡന്റും പരവൂർ നഗരസഭ കൗൺസിലറുമായ ജി.പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. പ്രഥമ അദ്ധ്യാപിക എസ്.പ്രീത സ്വാഗതം പറഞ്ഞു. വാർഡ് കൗൺസിലർ വി.എസ്. രാജീവ്, സ്കൂൾ മാനേജർ എസ്.സാജൻ, പി.ടി.എ പ്രസിഡന്റ് സി .അശോക് കുമാർ, ഡി.ഐമാരായ സുഭാഷ്, ലക്ഷ്മിപ്രിയ, സി.പി.ഒമാരായ സരിഗ എസ്.ഉണ്ണിത്താൻ, പി.ആർ. ശ്രീതു എന്നിവർ സംസാരിച്ചു. തുടർന്ന് ഡിജിറ്റൽ പൗരത്വം, ജെൻഡർ റെസ്പെക്ട് ഇൻ ഓൺലൈൻ സ്‌പേസ് എന്നീ വിഷയങ്ങളിൽ സൈബർ പൊലീസ് ഓഫീസറായ എം.ഡാർവിൻ. ക്ലാസെടുത്തു.