ധനുമാസ തിരുവാതിര മഹോത്സവം

Friday 02 January 2026 1:59 AM IST

കൊല്ലം: കുണ്ടറ ശ്രീ ഇണ്ടിളയപ്പൻ മഹാദേവർ ക്ഷേത്രത്തിൽ ധനുമാസ തിരുവാതിര മഹോത്സവം നാളെ നടക്കും. രാവിലെ 5.30 ന് നടതുറക്കൽ, 6 ന് ജലധാര, 7 ന് കലശം, 7.50 ന് സമൂഹ നീരാജനം, 8 ന് ഭാഗവത പാരായണം, 8.30 ന് മഹാമൃത്യുഞ്ജയഹോമം, 9.15 ന് അഘോര മന്ത്രാർച്ചന, 9.30 ന് പ്രസന്ന പൂജ, 10 ന് അഷ്ടാഭിഷേകം, 11.30 ന് ഉച്ചപൂജ, വൈകിട്ട് 5.30 ന് ശിവസ്തോത്ര മന്ത്രോച്ചാരണം, 6.45 ന് ചുറ്റുവിളക്ക്, 6.30 ന് പുഷ്പാഭിഷേകം, 6.40 ന് ദീപാരാധന, 7ന് ശിവ സ്തോത്രഗീതാലാപനം, 8.30 ന് അത്താഴപൂജ.