ചിത്രരചനാ മത്സരം
Friday 02 January 2026 12:04 AM IST
പത്തനംതിട്ട: ജില്ല ശിശുക്ഷേമ സമിതിയുടെ ക്ലിന്റ് സ്മാരക സംസ്ഥാന ബാലചിത്രരചനാ മത്സരം 10ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30വരെ പത്തനംതിട്ട കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9ന് രജിസ്‌ട്രേഷൻ ആരംഭിക്കും. ജനറൽ ഗ്രൂപ്പിൽ പച്ച (58), വെള്ള (912) നീല (1316) പ്രത്യേക ശേഷി വിഭാഗത്തിൽ മഞ്ഞ (510) ചുവപ്പ് (1118) എന്നീ അഞ്ച് വിഭാഗങ്ങളിലായാണ് മത്സരം. വരയ്ക്കാനുള്ള സാധന സാമഗ്രികൾ മത്സരാർത്ഥികൾ കൊണ്ടു വരണം. ജലഛായം, എണ്ണഛായം, പെൻസിൽ എന്നിവ ഉപയോഗിക്കാം. ഫോൺ.8547716844, 96453 74919.