ജസ്റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്
Friday 02 January 2026 12:05 AM IST
ന്യൂഡൽഹി: മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെന്നിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. സുപ്രീംകോടതി കൊളീജിയത്തിന്റെ ശുപാർശ രാഷ്ട്രപതി ദ്രൗപദി മുർമു ഇന്നലെ അംഗീകരിച്ചു. പിന്നാലെ കേന്ദ്രസർക്കാർ നിയമന വിജ്ഞാപനമിറക്കി. നിലവിലെ ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംധർ ജനുവരി 9ന് വിരമിക്കുന്നതിനെ തുടർന്ന് അദ്ദേഹം ചുമതലയേൽക്കും. കൊൽക്കത്ത സ്വദേശിയാണ് ജസ്റ്റിസ് സൗമെൻ സെൻ. 2011 ഏപ്രിലിൽ കൽക്കട്ട ഹൈക്കോടതി ജഡ്‌ജിയായി. കഴിഞ്ഞ ഒക്ടോബർ 8നാണ് മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്.