പുതുവർഷപുലരിയിൽ ഗുരുവായൂരിൽ ഭക്തപ്രതിഷേധം
ഗുരുവായൂർ: വി.ഐ.പി-സ്പെഷ്യൽ ദർശനങ്ങളെ തുടർന്ന് ഏറെ നേരം കാത്തിരിക്കേണ്ടി വന്നതോടെ പുതുവർഷ പുലരിയിൽ ഗുരുവായൂരിൽ ഭക്തരുടെ പ്രതിഷേധം.സ്‌പെഷ്യൽ പാസുള്ള ആയിരക്കണക്കിന് പേരെ കടത്തി വിട്ടതോടെ,ബുധനാഴ്ച രാത്രി എട്ട് മുതൽ ക്യൂവിൽ കാത്തുനിന്നവരാണ് രാവിലെ ഏഴോടെ കിഴക്കേ നടപ്പന്തലിൽ പ്രതിഷേധവുമായെത്തിയത്.നടപ്പന്തലിലെ ക്യൂ സംവിധാനത്തിനായി സ്ഥാപിച്ച ബാരിക്കേഡും ചങ്ങലയും തകർത്തു.
കേന്ദ്രമന്ത്രി സുരേഷ് ഗോപി, സംസ്ഥാന പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എന്നിവരുൾപ്പെടെ നിരവധി രാഷ്ട്രീയ നേതാക്കളും പ്രമുഖതാരങ്ങളും പുതുവർഷപുലരിയിൽ ദർശനത്തിനെത്തി.പുതുവർഷ പുലരിയും വ്യാഴാഴ്ചയുമായതിനാൽ ബുധനാഴ്ച രാത്രി മുതൽ തിരക്കായിരുന്നു.രാവിലെ ശീവേലി ചടങ്ങ് കഴിഞ്ഞതോടെ ദർശനത്തിനായി കാത്തു നിന്ന മുതിർന്ന പൗരൻമാർക്ക് ക്ഷേത്രത്തിലേയ്ക്ക് പ്രവേശനം നൽകാൻ തുടങ്ങിയതോടെയായിരുന്നു പ്രതിഷേധം ആരംഭിച്ചത്.