പെൻഷൻകാർ ധർണ നടത്തി
Friday 02 January 2026 12:07 AM IST
പന്തളം : ശമ്പള പരിഷകരണ നടപടികൾ ആരംഭിക്കുക, വിലകയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു പെൻഷൻകാർ പന്തളം ട്രഷറിക്ക് മുന്നിൽ ധർണ നടത്തി. സംസ്ഥാന കമ്മിറ്റിയംഗം ആർ.മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അലക്‌സി തോമസ് അദ്ധ്യക്ഷതവഹിച്ചു. വൈ.റഹീം റാവുത്തർ, ഷെരിഫ് ചെരിക്കൽ, രാധാകൃഷ്ണൻപിള്ള, കെ.കെ.ജോസ്, പി.കെ.രാജൻ, സോമിനി, തങ്കം. പി.കെ, രഞ്ചൻ , ജോർജ് തോമസ്, പ്രൊഫ.അബ്ദുൽ റഹ്മാൻ, അനിൽ കോശി ഉള്ളന്നൂർ, രവീന്ദ്രൻ പിള്ള എന്നിവർ പ്രസംഗിച്ചു.