അമ്മയ്ക്കൊരുമ്മ പദ്ധതി
Friday 02 January 2026 12:08 AM IST
കോന്നി : ഗാന്ധിഭവന്റെ അമ്മയ്‌ക്കൊരുമ്മ പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം എസ്.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. അരുവാപ്പുലം ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് കോന്നി വിജയകുമാർ, കോന്നി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ബാബു വെളിയത്ത്, മുൻ പഞ്ചായത്ത് അംഗം നൂഹ് മുഹമ്മദ്, സാംസ്‌കാരിക സാഹിതി ചെയർമാൻ ജയപ്രകാശ് . ഗാന്ധിഭവൻ ദേവലോകം ഡയറക്ടർ അജീഷ് എസ്, വികസനസമിതി അംഗം മനോജ് പുളിവേലിൽ എന്നിവർ സംസാരിച്ചു.