സീരിയൽ താരം സിദ്ധാർത്ഥ് പ്രഭു ഓടിച്ച കാറിടിച്ച് പരിക്കേറ്റയാൾ മരിച്ചു

Friday 02 January 2026 1:00 AM IST

കോട്ടയം : സീരിയൽ താരം സിദ്ധാർത്ഥ് പ്രഭു ഓടിച്ച കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി മരിച്ചു.

ലോട്ടറി വിൽപ്പനക്കാരൻ തങ്കരാജാണ് മരിച്ചത്. ക്രിസ്മസ് തലേന്ന് എം.സി റോഡിൽ നാട്ടകം കോളേജ് ജംഗ്ഷന് സമീപമായിരുന്നു അപകടം. അപകടത്തിന് പിന്നാലെ സിദ്ധാർത്ഥ് നാട്ടുകാരുമായി സംഘർഷത്തിൽ ഏർപ്പെടുകയും, തുടർന്ന് നാട്ടുകാരും പൊലീസും ചേർന്ന് ഇയാളെ പിടിച്ചു കെട്ടുകയുമായിരുന്നു. ലഹരി ഉപയോഗിച്ചിരുന്നതായി പരിശോധനയിൽ വ്യക്തമായിരുന്നു. ഗുരുതരമായി പരിക്കേറ്റ തങ്കരാജ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. സംഭവത്തിൽ ചിങ്ങവനം പൊലീസ് നേരത്തെ കേസെടുത്തിട്ടുണ്ട്.