ഗുരുദേവൻ മനുഷ്യനെ നവീകരിച്ചു: വി.എസ്.സുനിൽകുമാർ

Friday 02 January 2026 1:26 AM IST

ശിവഗിരി : മതത്തെ നവീകരിക്കലല്ല, മനുഷ്യനെ നവീകരിക്കലായിരുന്നു ഗുരുദേവൻ ലക്ഷ്യമിട്ടതെന്ന് മുൻ മന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു.

വ്യവസായം ചെയ്യാൻ മാനവസമൂഹത്തോട് ഉദ്‌ഘോഷിച്ച ഏക സന്ന്യാസി വര്യനാണ് ശ്രീനാരായണ ഗുരുദേവൻ. ജാതിയെയും അന്ധവിശ്വാസത്തെയും പ്രോത്സാഹിപ്പിച്ച് അധികാര ശ്രേണിയിലേക്ക് നടന്നുകയറാനുള്ള ശ്രമമാണ് ഇപ്പോൾ രാജ്യത്ത് നടക്കുന്നത്. അപര മതനിന്ദ വർദ്ധിക്കുന്ന കാലഘട്ടത്തിൽ ഗുരുദേവ ദർശനത്തെയാണ് അതിനെതിരെ ആയുധമാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.