ഇക്കണോമിക്സ് കരിയർ ഗാനം
Saturday 03 January 2026 1:29 AM IST
പറവൂർ: ഇക്കണോമിക്സ് വിഷയം ഉന്നത വിദ്യാദ്യാസ പഠനത്തിന് ഉപയോഗിച്ചാൽ എന്തെല്ലാം മേഖലകളിൽ കരിയർ ഉണ്ടാകുമെന്ന ന്യൂജെൻ ഇക്കണോമിക്സ് ഗാനം തയ്യാറാക്കി അദ്ധ്യാപകനും വിദ്യാർത്ഥികളും. മൂന്ന് മിനിറ്റുള്ള ഇക്കണോമിക്സ് കരിയർ പാട്ട് കേട്ടാൽ ഇക്കണോമിക്സ് പഠിച്ചാൽ ഒരു വിദ്യാർത്ഥിക്ക് ലഭിക്കാവുന്ന കരിയർ, ഉന്നത വിദ്യാഭാസ കോഴ്സുകളെല്ലാം അറിയാനാകും. പറവൂർ നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർസെക്കൻഡറി സ്കൂളിലെ അദ്ധ്യാപകൻ പ്രമോദ് മാല്യങ്കരയും വിദ്യാർത്ഥികളായ അഭിനവ് ശിവ, വി.എസ്. അതുൽ പുരുഷ്, വിനയ് മാധവ് ചേർന്നാണ് ഗാനം തയ്യാറാക്കിയിട്ടുള്ളത്. ഇക്കണോമിക്സിന്റെ കരിയർ സാദ്ധ്യതകളെക്കുറിച്ച് ഈ പാട്ടിലൂടെ അറിയാനാവുമെന്ന് പ്രമോദ് മാല്യങ്കര പറഞ്ഞു.