സഹജം സുന്ദരവും സേഫ്റ്റി സ്പാർക്കും

Saturday 03 January 2026 1:40 AM IST

കളമശേരി: നാഷണൽ സർവീസ് സ്കീം നോർത്ത് ഇടപ്പള്ളി യൂണിറ്റ് ഏലൂർ ഗവ.എൽ.പി സ്കൂളിൽ നടത്തിയ സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി നഗരസഭയിലെ നൂറോളം വീടുകളിൽ ഡ്രഗ് കൺട്രോൾ ഡിപ്പാർട്ട്മെന്റുമായി സഹകരിച്ച് കൃത്രിമ സൗന്ദര്യ വസ്തുക്കൾക്കെതിരെയുള്ള അവബോധ ക്യാമ്പെയിനായ 'സഹജം സുന്ദരവും' കെ.എസ്.ഇ.ബിയുമായി സഹകരിച്ച് ജാഗ്രത സന്ദേശ ക്യാമ്പെയിനായ 'സേഫ്റ്റി സ്പാർക്കും' സംഘടിപ്പിച്ചു. എൻ.എസ്.എസ് വോളന്റിയേഴ്സ് വീടുകളിൽ കലണ്ടർ, സ്റ്റിക്കറുകൾ, ലീഫ് ലെറ്റുകൾ എന്നിവ വിതരണം ചെയ്തു. ഡ്രഗ് ഇൻസ്പെക്ടർ ധന്യ, കെ.എസ്.ഇ.ബി കളമശേരി സബ്ഡിവിഷൻ എ.എക്സ്.ഇ ശിവദാസൻ.എസ് എന്നിവർ പ്രോജക്ടുകളുടെ ഉദ്ഘാടനം നിർവഹിച്ചു.