ശുചീകരണം നടത്തി

Friday 02 January 2026 3:43 PM IST

അങ്കമാലി: മോണിംഗ് സ്റ്റാർ കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന ക്യാമ്പിന്റെ ഭാഗമായി നായത്തോട് ജംഗ്ഷനും സമീപ പ്രദേശങ്ങളും കേന്ദ്രീകരിച്ച് ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു. പരിസര ശുചിത്വത്തിന്റെ പ്രാധാന്യം ജനങ്ങളിൽ ബോധ്യപ്പെടുത്തുകയും പരിസ്ഥിതി സംരക്ഷണത്തിലേക്കുള്ള ഉത്തരവാദിത്വം ശക്തിപ്പെടുത്തുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ പ്രവർത്തനം നടത്തിയത്. വോളന്റിയർമാർ ചേർന്ന് റോഡരികുകളിലും പൊതുസ്ഥലങ്ങളിലുമുണ്ടായിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റ് അഴുക്കുകളും നീക്കം ചെയ്തു. നാട്ടുകാരുടെ സഹകരണത്തോടെയാണ് ശുചീകരണ പ്രവർത്തനം വിജയകരമായി പൂർത്തീകരിച്ചത്. സമൂഹത്തിൽ ശുചിത്വബോധവും പരിസ്ഥിതിയോടുള്ള കരുതലും വളർത്തുന്നതിൽ ഈ പ്രവർത്തനം ശ്രദ്ധേയമായി.