ഹിൽപാലസ് ഈസ്റ്റ് റസിഡന്റ്സ് അസോസിയേഷൻ
Friday 02 January 2026 6:21 PM IST
തൃപ്പൂണിത്തുറ: ഹിൽപാലസ് ഈസ്റ്റ് റസിഡന്റ്സ് അസോസിയേഷന്റെ (ഹെര) വാർഷികവും ക്രിസ്മസ് പുതുവത്സര ആഘോഷവും വൈക്കം ഡി. വൈ. എസ്. പി ഷിജു പി. എസ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് നാരായണ പണിക്കർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭാ കൗൺസിലർ കെ. ഡി സാബു, മേഖലാ സെക്രട്ടറി എം. എസ്. നായർ, ഹെര സെക്രട്ടറി വിബിൻ മാത്യു, കെ. മോഹനൻ എന്നിവർ സംസാരിച്ചു. തുടർന്ന് ഹെരയിലെ അംഗങ്ങൾ അവതരിപ്പിച്ച ഗാനമേളയും കലാപരിപാടികളും അരങ്ങേറി.