പൊന്തിമുഴക്കം നാളെ
Friday 02 January 2026 6:25 PM IST
കൊച്ചി: കിരൺ നാടാർ മ്യൂസിയം ഓഫ് ആർട്സ് അവതരിപ്പിക്കുന്ന ശബ്ദസംഗീത ആവിഷ്‌കരണം 'പൊന്തിമുഴക്കം' നാളെ വൈകിട്ട് 3 മുതൽ 7 വരെ സഞ്ചരിക്കുന്ന കൊച്ചി വാട്ടർ മെട്രോ ബോട്ടിൽ അരങ്ങേറും. റോളിംഗ് മ്യൂസിയം സീരീസിന്റെ ഭാഗമാണ് പരിപാടി. നാടൻപാട്ട് ഗായകനും ഫോട്ടോഗ്രാഫറുമായ അരവിന്ദ് ചെടയനാണ് പൊന്തിമുഴക്കത്തിന്റെ ആശയവും അവതരണവും. അവിക്ക് ദേബ്ദാസും ചിൻമയി ദിയോറിയുമാണ് സീരീസ് ക്യൂറേറ്റ് ചെയ്തത്. ഗവേഷണം, കൂട്ടായ്മ, തത്സമയ പ്രതികരണാത്മക ഇടപെടലുകൾ തത്സമയ മ്യൂസിയമായി ക്രമീകരിക്കുന്നതാണ് റോളിംഗ് മ്യൂസിയം എന്ന ആശയം. www.district.in എന്ന വെബ്‌സൈറ്റിൽ ടിക്കറ്റുകൾ ലഭ്യമാണ്.