സ്വാമി ആനന്ദതീർത്ഥൻ പുരസ്കാരം
Friday 02 January 2026 6:40 PM IST
കൊച്ചി: സ്വാമി ആനന്ദതീർത്ഥൻ പുരസ്കാരം മധുരയിലെ അമേരിക്കൻ കോളേജ് പ്രൊഫസറും ദളിത് ചിന്തകനുമായ പ്രൊഫ. സ്റ്റാലിൻ രാജാംഗത്തിന് സമ്മാനിച്ചു. സ്വാമി ആനന്ദതീർത്ഥൻ സാംസ്‌കാരിക കേന്ദ്രമാണ് അവാർഡ് ഏർപ്പെടുത്തിയത്. സ്വാമി ആനന്ദതീർത്ഥന്റെ 121-ാമത് ജന്മവാർഷിക ദിനാഘോഷത്തോടനുബന്ധിച്ച് എറണാകുളത്ത് നടന്ന ചടങ്ങിൽ ഹൈക്കോടതി മുൻ ആക്ടിംഗ് ചീഫ് ജസ്റ്റിസ് സി.കെ.അബ്ദുൾ റഹിം പുരസ്കാരം നൽകി. സാംസ്‌കാരിക കേന്ദ്രം പ്രസിഡന്റ് ഉഷ കിരൺ അദ്ധ്യക്ഷയായി.എൻ. മാധവൻകുട്ടി, ഡി. ജി സുരേഷ്, ഡി.ഡി നവീൻകുമാർ, ഡോ.എൽസമ്മ, ജോസഫ് അറയ്ക്കൽ, കവി അനിൽകുമാർ, ഡോ. ദിനു വെയിൽ,ഡോ.രാധാകൃഷ്ണൻ നായർ, പ്രൊഫ.വിനോദ്കുമാർ കല്ലൊലിക്കൽ എന്നിവർ പങ്കെടുത്തു.