കരിയർ ഗൈഡൻസ് ക്ലാസും  കൗൺസലിംഗും

Saturday 03 January 2026 12:47 AM IST

കൊച്ചി: വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ശ്രീനാരായണ സേവാസംഘം സംഘടിപ്പിക്കുന്ന കരിയർ ഗൈ‌ൻസ് ക്ലാസും കൗൺസലിംഗും എറണാകുളം സഹോദര സൗധത്തിൽ ജനുവരി 11ന് രാവിലെ 10ന് നടക്കും. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരംമിഷനിലെ ഫസ്റ്റ് സെക്രട്ടറി ഭവിക മംഗളാനന്ദൻ ഉദ്ഘാടനം ചെയ്യും. സീനിയർ കരിയർ കൺസൾട്ടന്റ് വി.കെ. കൃഷ്ണകുമാർ, കൗൺസലർ ഡാർലിൻ ഡൊണാൾഡ് എന്നിവർ ക്ലാസെടുക്കും.