സെവൻസ് ഫുട്ബാൾ ടൂർണമെന്റ്

Saturday 03 January 2026 12:49 AM IST
d

വളാഞ്ചേരി : പുറമണ്ണൂർ ജനകീയ ഫുട്ബാൾ കമ്മിറ്റിയും വളാഞ്ചേരി ഫുട്ബാൾ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന 36-ാമത് അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണമെന്റ് ജനുവരി അഞ്ചിന് തുടങ്ങും. പുറമണ്ണൂർ മജ്‌ലിസ് കോളേജിനു സമീപം ലൂട്ട് ക്ലോത്തിംഗ് സ്റ്റോർ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരങ്ങളിൽ കേരളത്തിലെ പ്രമുഖ ടീമുകൾ പങ്കെടുക്കുമെന്ന് പത്രസമ്മേളനത്തിൽ വി.എഫ്.എ സെക്രട്ടറി അബ്ദുറഹ്മാൻ എന്ന മണി, ടി.എൻ. ഹംസ, എം. ബഷീർ, എൻ. ഷബീർ, എൻ. റാഷിദ്‌ , ടി.പി. നിസാർ, കെ. മുസ്തഫ തുടങ്ങിയവർ പങ്കെടുത്തു.

നൈജീരിയ, ഘാന, ലൈബീരിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിദേശ താരങ്ങളാണ് ടൂർണമെൻ്റിൽ പങ്കെടുക്കുന്നത്. കഴിഞ്ഞ കാലങ്ങളിൽ ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ടൂർണമെന്റ് കമ്മിറ്റി നടത്തിയിട്ടുണ്ട്.