ജെസ്സി ഹില്ലിന്റെ സംഗീതനിശ 5ന്
Friday 02 January 2026 8:03 PM IST
കൊച്ചി: കേരളത്തിലെ 1500 പേർക്ക് ജയ്‌പൂർ നിർമ്മിത കൃത്രിമ കാലുകൾ നൽകാനുള്ള ധനസമാഹരണത്തിന്റെ ഭാഗമായി മലയാളിയും രാജ്യാന്തര പോപ്പ് ഗായികയുമായ ജെസ്സി ഹിൽ കൊച്ചിയിൽ സംഗീതനിശ അവതരിപ്പിക്കും. റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ മിഡ്ടൗണിന്റെ നേതൃത്വത്തിലാണ് കൃത്രിമ കാലുകൾ സൗജന്യമായി നൽകുന്നത്. ഇതിനായി ഫെബ്രുവരിയിൽ എറണാകുളത്ത് ക്യാമ്പ് സംഘടിപ്പിക്കുമെന്ന് കൊച്ചിൻ മിഡ്ടൗൺ പാസ്റ്റ് ഡിസ്ട്രിക്റ്റ് ഗവർണർ കെ.ബാബു ജോസഫ്, പ്രസിഡന്റ് പി.ഗോപകുമാർ, ചെയർമാൻ കെ.കെ.ജോർജ് എന്നിവർ അറിയിച്ചു. സെന്റ് തെരേസാസ് കോളേജ് ഓഡിറ്റോറിയത്തിൽ 5ന് വൈകിട്ട് 6ന് നടക്കുന്ന പരിപാടി മുത്തൂറ്റ് ഗ്രൂപ്പാണ് സ്പോൺസർ ചെയ്തിരിക്കുന്നത്.