എൻ.എസ്.എസ് സപ്തദിന ക്യാമ്പ്

Saturday 03 January 2026 12:39 AM IST
മേപ്പയ്യൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ നാഷനൽ സർവ്വീസ് സ്കീം യൂനിറ്റിൻ്റെ കണ്ണോത്ത് യൂ.പി സ്കൂളിൽ സംഘടിപ്പിക്കുന്ന സപ്തദിന സഹവാസ ക്യാമ്പിലെ '' ഗ്രാമ സ്വരാജ് '' പരിപാടിയിൽ കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി കെ ബാബു സംസാരിക്കുന്നു

മേപ്പയ്യൂർ: കണ്ണോത്ത് യു.പി സ്കൂളിൽ നടന്ന മേപ്പയ്യൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റ് സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി 'ഗ്രാമ സ്വരാജ് 'പരിപാടി സംഘടിപ്പിച്ചു. കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ ബാബു പ്രഭാഷണം നടത്തി. വഴിയോര കുടിവെള്ളം, പ്ലാസ്റ്റിക് മാലിന്യ നിർമാർജ്ജനം എന്നിവയുമായി ബന്ധപ്പെട്ട നടപടികൾ, ക്ഷേമ പെൻഷൻ തുടങ്ങിയ കാര്യങ്ങളിൽ ജനപ്രതിനിധികൾ സംവദിച്ചു. എ സുഭാഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി എൻ. എം രമേശൻ ഗ്രാമ സ്വരാജ് സങ്കൽപ്പത്തിന്റെ ഭരണഘടനാ സാദ്ധ്യതകളെക്കുറിച്ച് ക്ലാസെടുത്തു. കെ.അബ്ദു റഹ്‌മാൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നിഷാഗ ഇല്ലത്ത്, സവിത വലിയപറമ്പത്ത് എന്നിവർ പ്രസംഗിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സി.എം ഷാജു സ്വാഗതവും വോളണ്ടിയർ ഗൗതംകൃഷ്ണ നന്ദിയും പറഞ്ഞു.