സി.ഒ.സി.എ സമ്മേളനം
Saturday 03 January 2026 12:41 AM IST
കോഴിക്കോട്: ഫോട്ടോഗ്രാഫർമാരെ കലാകാരൻമാർക്കുള്ള ക്ഷേമനിധിയിൽ ഉൾപ്പെടുത്തണമെന്ന് സെൻട്രൽ ഓർഗനൈസേഷൻ ഒഫ് ക്യാമറ ആർട്ടിസ്റ്റ് (സി.ഒ.സി.എ) നാലാം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. ബേപ്പൂരിൽ ചേർന്ന സമ്മേളനം പി.മുസ്തഫ ഉദ്ഘാടനം ചെയ്തു. ബബിലേഷ് പെപ്പർ ലൈറ്റ് അദ്ധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി വിനൂപ് ചന്ദ്രൻ, ജമാൽ കൊടുവള്ളി തുടങ്ങിയവർ പ്രസംഗിച്ചു. "നിത്യ ജീവിതം" എന്ന വിഷയത്തിൽ നടന്ന മത്സരത്തിൽ ബിജു കീഴൂർ ഒന്നാം സ്ഥാനവും സവിജേഷ് അലൻസ് രണ്ടാം സ്ഥാനവും സുബീഷ് യുവക്ക് മൂന്നാം സ്ഥാനവും നേടി. ഭാരവാഹികൾ: ചന്ദ്രൻ പാറക്കടവ് (പ്രസിഡന്റ്), വിജിൻ വാവാസ് (സെക്രട്ടറി), വേണു കല്ലാച്ചി (ട്രഷറർ), ബബിലേഷ് പെപ്പർ (പി.ആർ.ഒ).