എൻ.എസ്.എസ് ക്യാമ്പ് സമാപിച്ചു
വടകര: വള്ള്യാട് നോർത്ത് എൽ പി സ്കൂളിൽ നടന്ന തിരുവള്ളൂർ ശാന്തിനികേതൻ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ.വി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രതിബദ്ധത മുൻനിറുത്തി ബാലൻ കടുങ്ങാണ്ടി, റീന എം.ടി.കെ, അജിത, യോഗ പരിശീലകൻ മധു മാസ്റ്റർ എന്നിവരെ ആദരിച്ചു. വാർഡ് മെമ്പർ ബുഷറ ഏരത്ത് അദ്ധ്യക്ഷത വഹിച്ചു. സ്കൂളിനുള്ള ഉപഹാരം പ്രിൻസിപ്പൽ പ്രസീത കൂടത്തിൽ കൈമാറി. ഗ്രാമപഞ്ചായത്ത് മെമ്പർ പി.അബ്ദുറഹ്മാൻ ,അനിത , വൃന്ദ കെ പി, ടി.കെ അബ്ദുല്ല, കെ. മൊയ്തീൻ, ടി.എച്ച് ശ്രീധരൻ, രമേശ് നൊച്ചാട്ട്, പ്രിയ കുമാരി, അനന്തിക നന്ദകുമാർ , സക്കീർ ആശാരികണ്ടിയിൽ, അബ്ദുറസാഖ് ബി.വി, കെ.കെ രാജഗോപാൽ എന്നിവർ പ്രസംഗിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ സമദ് സ്വാഗതവും എൻ.എസ് എസ് പ്രോഗ്രാം ഓഫീസർ ഷാക്കിറ സി.കെ നന്ദിയും പറഞ്ഞു.