അനുസ്മരണവും ചിത്രരചന മത്സരവും
മുക്കം: ജനു. 9,10 തിയതികളിൽ മുക്കം വെസ്റ്റ് മാമ്പറ്റയിലെ എ.എം മൂത്തോൻ മാസ്റ്റർ നഗറിൽ നടക്കുന്ന കെ.എസ്.ടി.എ കോഴിക്കോട് ജില്ല സമ്മേളനത്തിന്റെ ഭാഗമായി മണാശ്ശേരി ഗവ.യു.പി സ്കൂളിൽ പാറ ചന്ദ്രൻ മാസ്റ്റർ അനുസ്മരണവും ജില്ലാ തല ചിത്രരചന മത്സരവും സംഘടിപ്പിച്ചു. ചിത്രകാരൻ സിഗ്നിദേവരാജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗം വി.പി രാജീവൻ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് എൻ.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ആർ. എം രാജൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി. സതീശൻ, സജീഷ് നാരായണൻ, ജില്ലാ ജോ .സെക്രട്ടറി ടി. ഗിരീഷ് കുമാർ, ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം പി.പത്മശ്രീ, സബ്ജില്ല പ്രസിഡന്റ് കെ. പി. ബബിഷ എന്നിവർ പ്രസംഗിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ വി. അജീഷ് സ്വാഗതവും സബ് ജില്ല സെക്രട്ടറി പി. സി. മുജീബ് റഹ്മാൻ നന്ദിയും പറഞ്ഞു.