പ്രതിമാസം 1,000 രൂപ: 'കണക്ട് ടു വർക്ക്' പദ്ധതി അപേക്ഷകൾ നൽകാം

Saturday 03 January 2026 12:07 AM IST

തിരുവനന്തപുരം: നൈപുണ്യ പരിശീലനം നടത്തുന്ന യുവതീ-യുവാക്കൾക്കും മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും പ്രതിമാസം 1,000 രൂപ നൽകുന്ന മുഖ്യമന്ത്രിയുടെ ‘കണക്ട് ടു വർക്ക്’ പദ്ധതിയിലേക്ക് അപേക്ഷ സ്വീകരിച്ചു തുടങ്ങി. eemployment.kerala.gov.in പോർട്ടൽ മുഖേനയാണ് സ്വീകരിക്കുന്നത്. കേരളത്തിൽ സ്ഥിരതാമസക്കാരായ 18 വയസ് പൂർത്തിയായവരും 30 വയസ് കവിയാത്തവരുമായിരിക്കണം അപേക്ഷകർ. കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാൻ പാടില്ല.

അപേക്ഷ ലഭിക്കുന്ന തീയതിയുടെ മുൻഗണന ക്രമത്തിലാണ് സഹായം ലഭിക്കുന്നത്. നൈപുണ്യപരിശിലനം, മത്സര പരീക്ഷാ പരിശിലനം എന്നിങ്ങനെ ഏത് വിഭാഗത്തിലായാലും ഒരു വ്യക്തിക്ക് ഒരു തവണ പരമാവധി ആകെ 12 മാസത്തേക്കാണ് സ്കോളർഷിപ്പ്. മറ്റ് പെൻഷൻ ലഭിക്കുന്നവർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതല്ല. ksmart.lsgkerala.gov.in എന്ന വെബ്സൈറ്റ് മുഖേന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.

 സ്ത്രീ സുരക്ഷാ പദ്ധതി

6,82,446 അപേക്ഷകൾ

സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി നടപ്പാക്കുന്ന സ്ത്രീ സുരക്ഷാ പദ്ധതിയിൽ 10 ദിവസത്തിനിടെ ലഭിച്ചത്‌ 6,82,446 അപേക്ഷ.

മുന്നിൽ മലപ്പുറം

മലപ്പുറം............................................1,21,942

തിരുവനന്തപുരം.......................... 71,085

കൊല്ലം ................................................54,931

പത്തനംതിട്ട.......................................15,166

ആലപ്പുഴ...............................................51,698

കോട്ടയം .............................................. 22,358

എറണാകുളം ................................... 24,873

തൃശൂർ.................................................. 46,873

പാലക്കാട്‌ ........................................ 1,09,900

കോഴിക്കോട്‌ .................................... 69,822

വയനാട്‌................................................ 16,805

കണ്ണൂർ....................................................34,269

കാസർകോട്‌ ..................................... 32,607

ഇടുക്കി.....................................................10,117