സിദ്ധാർത്ഥ് പ്രഭുവിനെതിരെ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് കേസ് 

Saturday 03 January 2026 12:18 AM IST

കോട്ടയം : ലോട്ടറി വിൽപ്പനക്കാരൻ കാറിടിച്ച് മരിച്ച സംഭവത്തിൽ സീരിയൽ താരം സിദ്ധാർത്ഥ് പ്രഭുവിനെതിരെ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് ചിങ്ങവനം പൊലീസ് കേസെടുത്തു. തമിഴ്‌നാട് സ്വദേശിയായ തങ്കരാജ് (60) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. ക്രിസ്മസ് തലേന്ന് എം.സി റോഡിൽ നാട്ടകം പോളിടെക്‌നിക്കിന് സമീപമായിരുന്നു അപകടം. നേരത്തെ മദ്യപിച്ച് വാഹനം ഓടിച്ചതിനും അപകടം വരുത്തിയതിനും കേസെടുത്തിരുന്നു. ലൈസൻസ് റദ്ദ് ചെയ്യാൻ മോട്ടോർ വാഹനവകുപ്പും നടപടി സ്വീകരിക്കും. കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം തങ്കരാജിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.