വാർഷികാഘോഷം
Saturday 03 January 2026 12:27 AM IST
കൊല്ലങ്കോട്: ആൾ ഇന്ത്യൻ റിട്ട. റെയിൽവേ മെൻസ് ഫെഡറേഷൻ കൊല്ലങ്കോട് യൂണിറ്റ് പത്താംവാർഷികം ആഘോഷിച്ചു. കൊല്ലങ്കോട് ബ്രാഞ്ച് സെക്രട്ടറി ടി.കൃഷ്ണൻകുട്ടി അദ്ധ്യക്ഷനായി. പാലക്കാട് ഡിവിഷണൽ സെക്രട്ടറി പി.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. റെയിൽവേ ഡിവിഷണൽ ആശുപത്രിയിൽ വിദഗ്ധ ഡോക്ടറുടെ സേവനം ഉറപ്പാക്കുക, നിർമ്മാണ പ്രവർത്തനം വേഗത്തിലാക്കി കാന്റീൻ പ്രവർത്തന സജ്ജമാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചു. ബ്രാഞ്ച് പ്രസിഡന്റ് എം.ശിവരാമൻ, ഡിവിഷണൽ പ്രസിഡന്റ് സി.എച്ച്.വേലായുധൻ, കുസുമം ജോസഫ്, സി.വേലായുധൻ, സി.ഗോപാലൻ തുടങ്ങിയവർ സംസാരിച്ചു. മുതിർന്ന അംഗങ്ങളെ പൊന്നാടയിട്ട് ആദരിച്ചു.