ശിലാസ്ഥാപനം നടത്തി
അലനല്ലൂർ: പ്രവാസി യുവസംരംഭകൻ കച്ചേരിപറമ്പ് കെ.സി.മുഹമ്മദ് റിയാസുദ്ദീൻ രൂപം നൽകിയ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ കച്ചേരിപറമ്പിലെ ആറ് കുടുംബങ്ങൾക്ക് നിർമ്മിച്ചു നൽകുന്ന കാരുണ്യ ഭവനങ്ങളുടെ (ബൈത്തുറഹ്മ) ശിലാസ്ഥാപനവും പൊതുസമ്മേളനവും മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. കച്ചേരിപറമ്പ് കുന്നശ്ശേരിയിൽ നടന്ന ചടങ്ങിൽ എൻ.ഷംസുദ്ദീൻ എം.എൽ.എ മുഖ്യാതിഥിയായി. പഞ്ചായത്തംഗം കെ.സി.മുഹമ്മദ് ബഷീർ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.നീതുശങ്കർ, ബിന്ദു ചന്ദ്രൻ, കെ.പി.ഉമ്മർ സംസാരിച്ചു.