മന്നം ജയന്തിക്ക് പ്രധാനമന്ത്രിയുടെ മലയാള ആശംസ

Saturday 03 January 2026 12:00 AM IST

ന്യൂഡൽഹി: മന്നം ജയന്തി ദിനത്തിൽ മലയാളത്തിൽ ആശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സാമൂഹ്യസേവനത്തിനായി ജീവിതം സമർപ്പിച്ച മഹാനായ മന്നത്ത് പത്മനാഭനെ അങ്ങേയറ്റം ആദരവോടെ സ്മരിക്കുന്നുവെന്ന് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.

ആത്മാഭിമാനം, സമത്വം, സാമൂഹിക പരിഷ്കരണം എന്നിവയിൽ വേരൂന്നിയതാണ് യഥാർത്ഥ പുരോഗതി എന്ന് വിശ്വസിച്ച ക്രാന്തദർശിയായിരുന്നു അദ്ദേഹം. ആരോഗ്യം, വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം തുടങ്ങിയ മേഖലകളിലെ അദ്ദേഹത്തിന്റെ അതുല്യമായ സംഭാവനകൾ പ്രചോദനാത്മകമാണ്. നീതിയും അനുകമ്പയും ഐക്യവും നിറഞ്ഞ ഒരു സമൂഹത്തിന്റെ സൃഷ്ടിക്കായുള്ള പ്രയാണത്തിൽ അദ്ദേഹത്തിന്റെ ദർശനങ്ങൾ നമ്മെ എക്കാലവും നയിക്കുന്നുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.