അണ്ടർ 15 വനിതാ ഏകദിന ക്രിക്കറ്റ് : മുംബൈയെ തകർത്ത് കേരളം
Friday 02 January 2026 11:05 PM IST
ഇൻഡോർ : ദേശീയ അണ്ടർ 15 വനിതാ ഏകദിന ടൂർണ്ണമെന്റിലെ ആദ്യമത്സരത്തിൽ കരുത്തരായ മുംബയ്‌യെ എട്ട് വിക്കറ്റിന് തോൽപ്പിച്ച് കേരളം. 35 ഓവർ വീതമുള്ള മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ 119 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 27.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. കേരളത്തിന് വേണ്ടി രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ വൈഗ അഖിലേഷും ആര്യനന്ദയുമാണ് കേരളത്തിനായി ബൗളിംഗിൽ തിളങ്ങിയത്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ഓപ്പണർമാരായ വൈഗ അഖിലേഷും (49)ഇവാന ഷാനിയും ( 33) ചേർന്ന് മികച്ച തുടക്കം നല്കി. ഇരുവരും ചേർന്ന് 55 റൺസ് കൂട്ടിച്ചേർത്തു. ഇവാന പുറത്തായശേഷം ആര്യനന്ദയും(34*) വൈഗയും ചേർന്ന് കേരളത്തിന് അനായാസ വിജയം ഉറപ്പാക്കി.