റോഡ് ഉപരോധിച്ചു
Friday 02 January 2026 11:14 PM IST
അടൂർ:വാട്ടർ അതോറിറ്റിയും പിഡബ്ലുഡിയും പരസ്പരം പഴിചാരി റോഡ് നിർമ്മാണം വൈകിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ പറക്കോട്- ചിരണിക്കൽ റോഡ് ഉപരോധിച്ചു. മണ്ഡലം പ്രസിഡന്റ് ഷിബു ചിറക്കരോട്ടിന്റെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് പ്രസിഡന്റ് ബിജു വർഗീസ് സമരം ഉദ്ഘാടനം ചെയ്തു ഡിസിസി ജനറൽ സെക്രട്ടറി ഏഴംകുളം അജു, റീനാ ശാമുവൽ, ഡി ശശികുമാർ, നിസാർ കാവിളയിൽ,പൊന്നച്ചൻ മാതിരം പള്ളിൽ, സാലു ജോർജ്, ശ്രീകുമാർ കോട്ടൂർ, നിരപ്പിൽ ബുഷ്‌റ, കെ കെ കൃഷ്ണൻകുട്ടി, സുധ പദ്മകുമാർ, അനിത കുമാരി,രവീന്ദ്രൻ സി,സലിം ചാമക്കാല,അശ്വതി മോഹൻ,മോനിഷ ശങ്കരപള്ളി എന്നിവർ പ്രസംഗിച്ചു