ജില്ലാ സമ്മേളനം
Friday 02 January 2026 11:14 PM IST
പത്തനംതിട്ട : ദേശീയ അദ്ധ്യാപക പരിഷത്ത് ജില്ലാ സമ്മേളനം 4 ന് രാവിലെ 9 മുതൽ പത്തനംതിട്ട ബിഎംഎസ് ഓഡിറ്റോറിയത്തിൽ നടക്കും. സംസ്ഥാന സമിതി അംഗം മനോജ് .ബിയുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന വനിതാ വിഭാഗം കൺവീനർ പി ശ്രീദേവി ഉദ്ഘാടനം ചെയ്യും. ബിജെപി ആലപ്പുഴ സൗത്ത് ജില്ല അദ്ധ്യക്ഷൻ സന്ദീപ് വചസ്പതി മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന സമിതി അംഗം സി എൽ ജയകുമാരിയുടെ അദ്ധ്യക്ഷതയിൽ എബിവിപി സംസ്ഥാന ഉപാദ്ധ്യക്ഷൻ അരുൺ മോഹൻ സൗഹൃദ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ ഉപാദ്ധ്യക്ഷൻ എ കെ സജീവിന്റെ അദ്ധ്യക്ഷതയിൽ ബിഎംഎസ് ജില്ലാ അദ്ധ്യക്ഷൻ കെ ജി അനിൽകുമാർ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനംചെയ്യും.